കൊച്ചി : കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ (കെ.പി.സി.എം.എസ്.എഫ്) എറണാകുളം ജില്ലാ കമ്മറ്റിയുടെയും ആലുവ എം. ഇ. എസ് മാറം പള്ളി കോളേജ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 30 ചൊവ്വാഴ്ച വഞ്ചനാ ദിനം ആചരിച്ചു. എയിഡഡ് കോളേജ് ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്ന സർക്കാർ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഇനിയും ഉയര്‍ന്ന് വരുമെന്ന് കൊച്ചിൻ മേഖല സെക്രട്ടറി ജമാൽ മരയ്ക്കാർ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എന്‍.പി.എസ് പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുനഃരാരംഭിക്കുക, മുടങ്ങിക്കിടക്കുന്ന ഡി.എ കുടിശ്ശിക അനുവദിക്കുക, സറണ്ടര്‍ ആനുകുല്യങ്ങള്‍ പുനഃസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.പി.സി.എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ തീരുമാന പ്രകാരം എയ്ഡഡ്കോളേജുകളില്‍ വഞ്ചനാദിനം ആചരിച്ചത്. സലിസ സഗീർ . സൈതലവി.പി.എം. സലീം. വി. എം, ടി.എ. കുഞ്ഞുമുഹമ്മദ്, മുഹമ്മദ് ഷാഫി, ഫസലുദ്ദീൻ , ടി.കെ. ബഷീർ, റെഷീദാ മനഫ്, ഫെമിന ഷാജി, സനിലബഷീർ തുടങ്ങിയവര്‍ പ്രസംഗിച്ചു.