പാലക്കാട് : പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പരമാവധി സാമ്പത്തിക സ്വയംഭരണം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി.രാജീവ്.
ഗുണമേന്മയേറിയ കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സര്‍ക്കാര്‍ ധനസഹായത്തോടെ പുതുതായി പണിത വില്‍പന കേന്ദ്രത്തിന്റെ ഉദ്ഘാടനവും സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡ് ഷൊര്‍ണൂര്‍ മെഷീനിങ് യൂണിറ്റില്‍ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഹൈടെക് മെഷീനറികളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നിലപാടുകളില്‍ ഒന്നാണ് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് പൊതുമേഖല സ്ഥാപനങ്ങള്‍ ഓരോന്നും എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെ സംബന്ധിച്ചുള്ള മാസ്റ്റര്‍ പ്ലാനിന് ആ സ്ഥാപനത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രൊഫഷണലായിട്ടുള്ള വ്യക്തിത്വങ്ങളെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ എന്ന നിലയില്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയിട്ടുണ്ട്. സ്ഥാപനത്തിന് വേതനം കൊടുക്കാനുള്ള കരുത്തുണ്ടാവുകയും തൊഴിലാളികളുടെ ജീവിതനിലവാരം പരിഗണിക്കുകയും വേണം. ഈ രണ്ടു ഭാഗവും സന്തുലനമായി പരിശോധിച്ച് വേണം സേവന-വേതന കരാറുകളിലേക്ക് പോകാനെന്നും മന്ത്രി പറഞ്ഞു.