മുംബൈ: ബോളീവുഡ് ഹോളിവുഡ് താരങ്ങളുടെ വിവാഹമോചന വാർത്തകൾ ഇപ്പോൾ അത്രവലിയ വാർത്തയല്ല. ഇതിനിടെയാണ് ഇപ്പോൾ മുൻ ലോക സുന്ദരിയും മോഡലും നടിയുമായ പ്രിയങ്ക ചൊപ്രയുടെ പേരിനൊപ്പം ചേർത്ത് വിവാഹ മോചന വാർത്ത പ്രചരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ തന്നെ അറിയപ്പെടുന്ന താരദമ്പതികളാണ് മുൻ ലോകസുന്ദരിയും നടിയുമായ പ്രിയങ്ക ചോപ്രയും ഗായകനായ നിക്ക് ജൊനാസും. ഇപ്പോഴിതാ നിക്ക് ജോനാസിന്റെ പേര് സോഷ്യൽമീഡിയയിൽ നിന്ന് പ്രിയങ്ക നീക്കം ചെയ്തതാണ് ആരാധകർ ചർച്ച ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമന്തയുടെ വഴി പ്രിയങ്കാ ചോപ്രയും പിന്തുടരുകയാണോ എന്നായിരുന്നു താരത്തിന്റെ പുതിയ നീക്കം കണ്ട് ആരാധകർ ചോദിക്കുന്നത്. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് മുന്നോടിയായി സാമന്ത ഇൻസ്റ്റഗ്രാമിൽ നിന്നും ചൈതന്യയുടെ സർനെയിം നീക്കം ചെയ്തിരുന്നു.
ഇൻസ്റ്റഗ്രാമിൽ പ്രിയങ്ക ചോപ്ര ജോനാസ് എന്നായിരുന്നു പ്രിയങ്ക നൽകിയിരുന്നത്. ഇതിൽ ജോനാസ് എന്ന പേരാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. നിക്കും പ്രിയങ്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടെന്നും പ്രചരിക്കപ്പെട്ടു . ഇതോടെ പ്രിയങ്കയുടെ അമ്മ മധു ചോപ്ര. പ്രതികരണവുമായി രംഗത്തെത്തി. പ്രിയങ്കയുടെ ദാമ്ബത്യത്തിൽ വിള്ളലുകളില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മധു ചോപ്ര പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും മധു ചോപ്ര അഭ്യർത്ഥിച്ചു.
. 2018 ലായിരുന്നു നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും തമ്മിലുള്ള വിവാഹിതരായത്സോ. സോഷ്യൽമീഡിയയിൽ പരസ്പരം ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെക്കാറുമുണ്ടായിരുന്നു. അടുത്തിടെ നിക്കിനൊപ്പം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങളും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലോസ് ഏഞ്ചൽസിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു ആഘോഷങ്ങൾ.