ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം; മുണ്ടക്കയത്ത് നിന്നും പിടിയിലായവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ല; പിടിയിലായർ നിരീക്ഷണത്തിൽ ; പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം: തൃശൂരിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തു നിന്നും പിടിയിലായവർക്ക് കൊലപാതകത്തിൽ നേരിട്ട് ബന്ധമില്ലെന്ന് അന്വേഷണ സംഘം. സംഭവത്തിൽ നേരിട്ട് ബന്ധമില്ലെങ്കിലും മുണ്ടക്കയത്തു നിന്നും പിടികൂടിയവരെ കസ്റ്റഡിയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. ഇന്നലെ മുണ്ടക്കയത്തുനിന്ന് മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

ഇതിനിടെ, പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പലുർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. ഇയാൾ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്ത ആളാണെന്ന് പൊലീസ് പറയുന്നു. അതേസമയം, പ്രതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് പാലക്കാട് എസ്.പി പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഞ്ജിത് കൊല്ലപ്പെട്ട് ഏട്ടു ദിവസമാകുമ്പോഴാണ് കേസിൽ നിർണായക അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പാലക്കാട് എസ്.പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. നവംബർ 15ന് രാവിലെ ഒമ്പതുമണിയോടെയാണ് ആർ.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഒരുസംഘം ഭാര്യയുടെ മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടാണ് ശരീരത്തിലുടനീളമുള്ളത്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പൊലീസ് വിശദീകരണം.

Hot Topics

Related Articles