അയ്യപ്പഭക്തർക്ക് എരുമേലിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തി ; ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ

എരുമേലി : ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും അതിനുള്ള സൗകര്യമുണ്ടെന്നും അയ്യപ്പഭക്തർക്ക്  കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ എരുമേലിയിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്  അഡ്വ.കെ അനന്തഗോപൻ. ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷം എരുമേലിയിൽ എത്തി ക്രമീകരണങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

140 ശൗചാലയങ്ങളും 21 കടകളും എരുമേലിയിൽ ലേലം ചെയ്തു നൽകിയിട്ടുണ്ട്. കോവിഡ് സുരക്ഷ പ്രകാരം കുളിക്കാനായി പത്ത് ഷവർ ബാത്തുകൾ പുതിയതായി നിർമിച്ചിട്ടുണ്ട്. തീർത്ഥാടക തിരക്ക് കൂടുമ്പോൾ മറ്റ് സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചമ്പലവും, വലിയമ്പലവും, നൈനാർ ജുമാ മസ്ജിദും അദ്ദേഹം സന്ദർശിച്ചു. എരുമേലിയിലെ ദേവസ്വം വക പാർക്കിംഗ് മൈതാനങ്ങളുടെ ശോചനീയാവസ്ഥ  പരിഹരിക്കുമെന്നും  കിഫ്ബിയുടെ ധനസഹായത്തോടെ  14 കോടിയുടെ പദ്ധതിക്ക് എരുമേലിയിൽ തുടക്കം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്നദാന മണ്ഡപം, മെസ്സ് , ഗസ്റ്റ് ഹൗസ്, അടക്കമുള്ള സൗകര്യങ്ങളാണ് ഈ പദ്ധതിയിലുള്ളതെന്നും അടുത്ത വർഷം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നീലിമല വഴിയുള്ള യാത്രാ വിലക്ക് നീക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും സർക്കാർ അനുമതി ലഭിച്ചാൽ തുടർ നടപടികൾ വേഗത്തിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നിയമിതനായ ബോർഡ് അംഗം മനോജ് ചരളേൽ, ഡെപ്യൂട്ടി കമ്മീഷണർ ജി.ബൈജു, ചീഫ് എൻജിനീയർ ജി.എസ് ബൈജു, അസി. കമ്മീഷണർ ശ്രീലേഖ, എരുമേലി  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി. പി സതീഷ് കുമാർ, എക്സി. എൻജി. വിജയമോഹൻ, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ:ശുഭേഷ് സുധാകരൻ, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് അനിയൻ എരുമേലി എന്നിവർ  ഒപ്പമുണ്ടായിരുന്നു.

Hot Topics

Related Articles