ബോളിവുഡ് സിനിമയിൽ നിന്നും നിറത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി പ്രിയങ്ക ചോപ്ര. താൻ സിനിമയിലെത്തിയ സമയത്ത് തന്നെ ഡെസ്കി എന്നാണ് വിശേഷിപ്പിച്ചതെന്ന് പ്രിയങ്ക പറഞ്ഞു.
ഇരുണ്ട നിറമുള്ള പെൺകുട്ടികൾ സിനിമയിൽ ഓഡിഷന് ചെല്ലുമ്പോൾ വെളുത്തവരാണെങ്കിൽ പെട്ടന്ന് അവസരം ലഭിച്ചേനേ എന്ന് പലരും പറഞ്ഞിട്ടുണ്ട്.
എന്താണ് ഈ ഡസ്കി എന്നോർത്ത് ഞാൻ ആശ്ചര്യപ്പെട്ടെന്നും നടി കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോളിവുഡിലെ ആ കളികൾ എനിക്ക് മടുത്തു. അതെനിക്ക് വശമുണ്ടായിരുന്നില്ല. പലരുമായി എനിക്ക് കടുത്ത വാക്കുതർക്കത്തിൽ ഏർപ്പെടേണ്ടി വന്നു. എന്നെ ഇൻഡസ്ട്രിയുടെ ഒരു മൂലയിലേക്ക് തള്ളിയിട്ടു. എന്നെ ആരും സിനിമയിലേക്കെടുക്കാത്ത സ്ഥിതി വന്നു. അതുകൊണ്ടാണ് താൻ ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചുവട് മാറ്റാൻ കാരണമായതെന്നും വ്യക്തമാക്കി.
ഒരു നടിയാകുമ്പോൾ സൗന്ദര്യവർധക വസ്തുവിന്റെ പരസ്യം ചെയ്യുന്നത് കരിയറിന്റെ ഭാഗമായിരുന്നു. അന്നത്തെ കാലത്ത് വിറ്റുകൊണ്ടിരുന്നതിൽ മിക്കതും ഫെയർനെസ് ക്രീമുകളായിരുന്നു.
”ഈ പരസ്യങ്ങൾ സമൂഹത്തിലുണ്ടാക്കിയ വിപത്തുകൾ വലുതാണ്. ഉദാഹരണത്തിന് ഞാൻ ചെയ്ത പരസ്യം ഇങ്ങനെയായിരുന്നു. ഇരുണ്ടനിറത്തിലുള്ള പെൺകുട്ടിയുടെ പൂക്കടയിൽ ഒരു യുവാവ് പൂക്കൾ വാങ്ങാൻ വരുന്നു. അവളുടെ നിറം വെളുത്തതല്ലാത്തതിനാൽ അയാൾ അവളെ ശ്രദ്ധിക്കുന്നില്ല. എന്നാൽ ഫെയർനെസ് ക്രീം അവൾ ഉപയോഗിച്ച് തുടങ്ങുമ്പോൾ എല്ലാം മാറി മറയുന്നു. നല്ല ജോലി ലഭിക്കുന്നു, ഒടുവിൽ അയാളുടെ സ്നേഹവും. ഈ പരസ്യം ചെയ്തത് 2000 ങ്ങളിലാണ്.
വെളുത്ത നിറമുണ്ടെങ്കിൽ കഥാപാത്രം ഉറപ്പാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പലപ്പോഴും കഥാപാത്രങ്ങൾക്കായി എന്നെ വെളുപ്പിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ. ഒരു സിനിമയിലെ പാട്ടിന്റെ വരികളിൽ ‘പാൽ നിറമുള്ള പെണ്ണ്’ എന്ന വിശേഷണമുണ്ടായിരുന്നു. അതിനായി എന്നെ ‘പാൽ പോലെ’ വെളുപ്പിച്ചു.”
പ്രിയങ്ക ഓർമ്മിച്ചു.