തൊടുപുഴ :
മാധ്യമ പ്രവർത്തനം സാമൂഹിക സൃഷ്ടിക്കായുള്ള ഉദ്യമമാണെന്ന് ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ സി ഐ ഐസക് പറഞ്ഞു.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി തൊടുപുഴയിൽ സംഘടിപ്പിച്ച ശില്‍പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമൂഹിക ക്ഷേമത്തിനായുള്ള ഗവ. പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമപ്രവർത്തകർക്ക് നിർണ്ണായക പങ്കുണ്ട്. വസ്തുതകൾ മാറ്റാതെ കാര്യങ്ങൾ സൂക്ഷ്മമായി ഉൾക്കൊണ്ട് അവതരിപ്പിക്കണണമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യത,സംക്ഷിപ്തത,വൃക്തത എന്നിവ മാധ്യമപ്രവർത്തകർ എപ്പോഴും കൈക്കൊള്ളണമെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പി ഐ ബി അഡിഷണൽ ഡയറക്ടർ ജനറൽ (റീജിയണ്‍) വി പളനിച്ചാമി പറഞ്ഞു .
ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ് മുഖ്യപ്രഭാഷണം നടത്തി.
‘കേന്ദ്ര ഗവ. പദ്ധതികൾ: ബാങ്കുകളുടെ പങ്കും സേവനങ്ങളും’ എന്ന വിഷയത്തില്‍ ഫിനാൻഷ്യൽ ലിറ്ററസി കൗൺസലർമാരായ സുരേഷും , അസീസും സംസാരിച്ചു. ‘കേന്ദ്ര ബജറ്റ് 2023-24’ എന്ന വിഷയത്തിൽ മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റുമായ അനു നാരായണനും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മീഡിയ യൂണിറ്റുകളെ കുറിച്ച് പിഐബി ജോ. ഡയറക്ടർ പാർവതി വി യും സെഷനുകൾ നടത്തി.
പി ഐ ബി അസി. ഡയറക്ടർ നവീൻ ശ്രീജിത്ത് യു ആർ, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളിൽ സെൻട്രൽ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ സുധാ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ യൂണിറ്റുകളുടെ പ്രതിനിധികളും കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളും പരിപാടിയിൽ സന്നിഹിതരായിരുന്നു.