പ്രൊ. സി.ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു : നടൻ വിജയരാഘവന് പ്രഥമ അവാർഡ് വിതരണം ചെയ്തു

കോട്ടയം: അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊ.സി.ആർ.ഓമനക്കുട്ടൻ ഫൗണ്ടേഷൻഉദ്ഘാടനവും നടൻ വിജയരാഘവന് പ്രഥമ അവാർഡ് വിതരണവും മന്ത്രി വി.എൻ.വാസവൻനിർവ്വഹിച്ചു ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ . തിരുവഞ്ചൂർരാധാകൃഷ്ണൻ എം.എൽഎ അദ്ധ്യക്ഷത വഹിച്ചു. മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ്ജേക്കബ്ബ്, നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ, ദർശന സാംസ്കാരിക കേന്ദ്രംഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ട്, ജോയ് തോമസ്, ഷീല ചെല്ലപ്പൻ , ഫൗണ്ടേഷൻചെയർമാൻ വി.ജയകുമാർ, കൺവീനർ എം.ജി. ശശിധരൻ, ജോയിൻ്റ് കൺവീനർ മോനി കാരാപ്പുഴ, അഡ്വ.വി.ബി ബിനു, എന്നിവർ പ്രസംഗിച്ചു അവാർഡ് ജേതാവ്വിജയരാഘവൻ മറുപടി പ്രസംഗം നടത്തി. പ്രൊ.സി.ആർ ഓമനക്കുട്ടന്റെഭാര്യ ഹേമലത,മകൾ അനുപ ഗോപൻ , മകനും സംവിധായകനുമായ അമൽ നീരദ്, ഭാര്യ നടി ജ്യോതിമയി,തുടങ്ങിയവർ പങ്കെടുത്തു .സംഗീത സായാഹ്നത്തിൽ ആത്മ പാട്ടുകൂട്ടം പാടിപതിഞ്ഞ നാടക സിനിമാ ഗാനങ്ങൾ അവതരിപ്പിച്ചു

Advertisements

Hot Topics

Related Articles