മെഡിക്കൽകോളേജ് ആശുപത്രിയിലെ പ്രതിസന്ധി പരിഹരിക്കണം : പ്രൊഫ. ഡോ. റോസമ്മ സോണി 

അതിരമ്പുഴ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രൂക്ഷ മായ പ്രതിസന്ധി പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ആരോഗ്യ മന്ത്രി വീണ ജോർജിനു അയച്ച ഇമെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. മരുന്ന് ക്ഷാമം മൂലം ശസ്ത്രക്രിയകൾ മുഴുവൻ നടത്തുവാൻ കഴിയുന്നില്ലെന്നു ഡോ. റോസമ്മ സോണി കുറ്റപ്പെടുത്തി. കാൻസർ രോഗികൾക്കുള്ള ആവശ്യ മരുന്നുകൾ കിട്ടാതെ സാധാരണക്കാരായ രോഗികൾ വലയുകയാണ്. ആശുപത്രി വികസനസമിതി വിളിച്ചുകൂട്ടി ചർച്ച നടത്തുവാൻ ഒരു വർഷക്കാലമായി അധികൃതർ തയ്യാറായിട്ടില്ല.ആരോഗ്യ സുരക്ഷ പദ്ധതിയിലെ തടസ്സങ്ങൾ മാറ്റുവാൻ ഉടൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.