തിരുവല്ല: എം.സി റോഡിലെ ബൈപ്പാസ്സിലുള്ള ജംഗ്ഷനുകളില്‍ എം എല്‍ എ ഫണ്ടില്‍ നിന്നും ഹൈമാസ്ററ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായതായി മാത്യു.ടി.തോമസ് എം.എല്‍.എ അറിയിച്ചു. തിരുവല്ല ബൈപാസ് കടന്നു പോകുന്ന പ്രധാന ജംഗ്ഷനുകളായ മഴുവങ്ങാട്, പുഷ്പഗിരി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് റോഡ്, തിരുവല്ല – മല്ലപ്പള്ളി റോഡ്, രാമഞ്ചിറ എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. 34.28 ലക്ഷം ചെലവഴിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നിര്‍വഹണ ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ്.
Advertisements