പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമാകാനൊരുങ്ങി മമതയും; ആരുമായും ഇഗോയില്ലെന്ന് ദീദി; ബീഹാർ മുഖ്യമന്ത്രിയും തേജ്വസിയുമായും ചർച്ച നടത്താൻ ഒരുങ്ങുന്നു 

കൊല്‍ക്കത്ത: ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് ഒരു ഈഗോ പ്രശ്നങ്ങളും ഇല്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയും ജനങ്ങളും തമ്മിലുള്ള ഏറ്റമുട്ടലായിരിക്കും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാണുകയെന്നും അവര്‍ പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു മമത.

Advertisements

നിതീഷ് കുമാറിനോട് ഒരു അഭ്യര്‍ഥനമാത്രമാണ് ഞാന്‍ നടത്തിയത്. ജയപ്രകാശ് നാരായണന്റെ രഷ്ട്രീയപ്രസ്ഥാനം ആരംഭിച്ചത് ബിഹാറില്‍നിന്നാണ്. എല്ലാ പാര്‍ട്ടികളുടെയും ഒരു യോഗം ബിഹാറില്‍ വെച്ച്‌ നടത്തി, തുടര്‍ന്ന് എന്തൊക്കെ ചെയ്യണമെന്ന കാര്യം തീരുമാനിക്കാം, നിതീഷ് കുമാറിന്റെയും തേജസ്വി യാദവിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം നമ്മള്‍ തമ്മിലുള്ള ഐക്യം വ്യക്തമാക്കുന്ന ഒരു സന്ദേശം നല്‍കേണ്ടതുണ്ട്. ഐക്യത്തില്‍ എനിക്ക് ഒരു എതിര്‍പ്പും ഇല്ലെന്ന് ഞാന്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. ബിജെപിയെ പുറത്താക്കണമെന്ന കാര്യം ഞാന്‍ ഉറപ്പിച്ച്‌ പറഞ്ഞിട്ടുണ്ട്. ഓരോ ദിവസവും അവര്‍ പുറത്തുവിടുന്ന കള്ളത്തരങ്ങളുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ അവര്‍ മഹാനായകന്‍മാരായി ഭാവിക്കുകയാണ്. വ്യാജങ്ങളും ഗുണ്ടായിസവും മാത്രമാണ് വരുടെ കൈവശമുള്ളത്, മമത പറഞ്ഞു.

വളരെ ഗുണപരമായ ചര്‍ച്ചയാണ് നടന്നതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സംബന്ധിച്ച്‌ ചര്‍ച്ചചെയ്തെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ ഒരു കാര്യവും ചെയ്യുന്നില്ല. അവര്‍ സ്വയം പരസ്യംചെയ്യുന്നതല്ലാതെ രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ഒരു കാര്യവും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളുടെ വിശാലസഖ്യം രൂപവത്കരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിതീഷ് കൊല്‍ക്കത്തയിലെത്തി മമതയുമായീ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം നിതീഷും തേജസ്വി യാദവും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തുന്നതിന് ലഖ്നൗവിലേക്ക് പോയി. കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള സഖ്യത്തോട് വിമുഖതയുള്ള തൃണമൂലിനെയും സമാജ് വാദി പാര്‍ട്ടിയെയും ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് നിതീഷിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

Hot Topics

Related Articles