കോട്ടയം : കോട്ടയം നഗരസഭയുടെ കീഴിലുള്ള എല്ലാ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇന്ന് തന്നെ കുടിവെള്ളം ജനങ്ങൾക്ക് എത്തിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനൊരുങ്ങി എൽഡിഎഫ്. കുടിവെള്ളം ടാങ്കർ ലോറിയിൽ എത്തിച്ചു നൽകാൻ സർക്കാർ ഉത്തരവിട്ടിട്ടും ഇതേവരെ നഗരസഭ അതിനായുള്ള നിയമസം നടപടികൾ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞമാസം 7ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ തുടർ ടെണ്ടർ നടപടികളിൽ സ്വീകരിക്കാത്തതിനാൽ ആ തുക ലാപ്സ് ആയി.
ഇപ്പോൾ ഈ മാസം 12 ലക്ഷം രൂപയാണ് കുടിവെള്ളം ജനങ്ങൾക്ക് എത്തിച്ചു നൽകാനായി ഉത്തരവിട്ടിരിക്കുന്നത്. തുക അനുവദിച്ചിട്ട് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ഇതേവരെ അതിനുള്ള ടെൻഡർ നടപടി ക്രമങ്ങളിലേക്ക് എത്തിയിട്ടില്ല. 19ആം തിയ്യതിയാണ് തുക അനുവദിച്ചു ഉത്തരവ് വന്നത്. ടാക്സ് അടക്കാൻ എത്തുന്ന ജനങ്ങൾക്കിത് വളരെ ബുദ്ധിമുട്ടാണ്.