മാങ്ങാനം സ്ക്കൂൾ ജംഗ്ഷനിൽ ആരംഭിക്കുന്ന നിർദ്ദിഷ്ട ബിവറേജ് ഔട്ട്ലെറ്റിനെതിരെ പ്രതിഷേധ സമരം നടത്തി മാങ്ങാനം ലഹരി വിരുദ്ധ സമരസമിതി

മാങ്ങാനം: മാങ്ങാനം സ്ക്കൂൾ ജംഗ്ഷനിൽ ആരംഭിക്കുന്ന നിർദ്ദിഷ്ട ബിവറേജ് ഔട്ട്ലെറ്റിനെതിരെ മാങ്ങാനം ലഹരി വിരുദ്ധ സമരസമിതി പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ 11 ദിവസമായി സമര സമിതിയുടെ നേതൃത്വത്തിൽ വൈകുന്നേരം 4.30 മുതൽ 6.30 വരെ പ്രതിഷേധയോഗം നടന്നുകൊണ്ടിരിക്കുകയാണ്.

Advertisements

12-ാം ദിവസത്തെ പ്രതിഷേധയോഗം സമരസമിതി ചെയർമാൻ പ്രൊഫ. സി. മാമ്മച്ചൻ ഉദ്ഘാടനം ചെയ്തു.
സമരസമിതി ജനറൽ കൺവീനർ ബൈജു ചെറു കോട്ടയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ ഐ തോമസ്, ഡോ. എൻ. വി. ശശിധരൻ മുണ്ടകപ്പാടം മന്ദിരങ്ങളുടെ ചെയർമാൻ ജോർജ് വർഗീസ്, ശോഭന , ജി, ജയകുമാർ , വിനോദ് പെരിഞ്ചേരി, ഷൈനി വർക്കി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles