കോട്ടയം : സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ തുക കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനൊപ്പം പുറപ്പെടുവിക്കേണ്ട ഉത്തരവ് ഉടൻ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ പി എസ് ടി എ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി.
ഉച്ചഭക്ഷണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക,ഹയർ സെക്കൻഡറി അധ്യാപക തസ്തിക നിർത്തലാക്കാൻ ഉള്ള നീക്കം ഉപേക്ഷിക്കുക, പ്രൈമറി ഹെഡ്മാസ്റ്റർ മാർക്ക് സ്ക്കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സമിതി സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ഏകദിന ഉപവാസ ധർണ്ണയ്ക്ക് അനുഭവം പ്രകടിപ്പിച്ചു നടത്തിയ ധർണ്ണ യുഡിഫ് ജില്ല കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡണ്ട് ആർ. രാജേഷ് അധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി മനോജ് വി പോൾ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ വർഗീസ് ആന്റണി, പി പ്രദീപ്, എം സി സ്കറിയ, പരിമൾ ആന്റണി, ജേക്കബ് ചെറിയാൻ, ടോമി ജേക്കബ്, വി.പ്രദീപ് കുമാർ,റോസി വർഗീസ്, ജില്ലാ ഭാരവാഹികളായ റിൻസ് വർഗീസ്, കെ റ്റി അനിൽകുമാർ, ശ്രീകുമാർ പി ആർ, ജോയ്സ് ജേക്കബ്, റെന്നി സെബാസ്റ്റ്യൻ, രാജീവ് കുമാർ, വിനോദ്, ജോസഫ് എൻ. ഡി, സാബു ജേക്കബ്, രഞ്ജി ഡേവിഡ്, ബോബി എ ചാണ്ടി, ഫേബ എം ജോസ് എന്നിവർ പ്രസംഗിച്ചു. കോട്ടയം ഈസ്റ്റ്, വെസ്റ്റ്, കാഞ്ഞിരപ്പള്ളി, പാമ്പാടി, ചങ്ങനാശ്ശേരി, പാലാ, വൈക്കം, കുറവിലങ്ങാട്, കറുകച്ചാൽ, ഏറ്റുമാനൂർ എന്നീ ഉപജില്ലകളിൽ നിന്നായി അധ്യാപകർ പങ്കെടുത്തു.