മണ്ണില്‍ പടിയില്‍ ജീര്‍ണാവസ്ഥയിലായ കലുങ്ക് പുനര്‍ നിര്‍മ്മിക്കാതെ റോഡ് നവീകരണം; ബലക്ഷയം സംഭവിച്ചിട്ടുള്ള കലുങ്ക് പുനര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

മല്ലപ്പള്ളി: പുതുശേരി – പുറമറ്റം – കുമ്പനാട് റോഡില്‍ മാരു മണ്ണില്‍ പടിയില്‍ ജീര്‍ണാവസ്ഥയിലായ കലുങ്ക് പുനര്‍ നിര്‍മ്മിക്കാതെയുള്ള നവീകരണം തകര്‍ച്ചക്ക് കാരണമാകുമെന്ന് പരാതികള്‍ ഉയരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കലുങ്കിന്റെ അടിവരത്തെ കോണ്‍ക്രീറ്റുകള്‍ ഇളകി ഇളകി കമ്പികള്‍ ദ്രവിച്ച നിലയിലാണ്. ബലക്ഷയം സംഭവിച്ചിട്ടുള്ള കലുങ്ക് പുനര്‍മിക്കാന്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് നവികരണത്തിന്റെ ഭാഗമായി നിലവിലുള്ള കലുങ്കിനോട് ചേര്‍ന്ന് ഓടയും നിര്‍മ്മിച്ചു കഴിഞ്ഞു. കറുത്ത വടശേരിക്കടവ് മുതല്‍ പുതുശേരി വരെയുള്ള രണ്ട് കിലോമീറ്റര്‍ ഭാഗമാണ് ഇപ്പോള്‍ നവികരണ പ്രവര്‍ത്തനം നടത്തുന്നത്.

Advertisements

അപകടകരമായ വളവുകള്‍ നിവര്‍ത്തുമെന്ന ഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. കോയിപ്രം പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളില്‍ കൂടി കടന്നുപോകുന്ന പ്രധാന റോഡാണിത്. തിരുവല്ല – കുമ്പഴ റോഡില്‍ നിന്നും മല്ലപ്പള്ളി ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡായും പ്രയോജപ്പെടുന്നതാണ്. തിരുവല്ല, ചങ്ങനാശേരി തുടങ്ങിയ ടൗണുകളിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ ആറന്മുള, കുമ്പനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോട്ടയം ഭാഗത്തേക്കുള്ള എളുപ്പവഴി കൂടിയാണിത്. ഏറെ പ്രയോജപ്പെടുന്ന ഈ പാതയിലെ ശോച്യാവസ്ഥയിലായ കലുങ്ക് പുനര്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles