ഇരവിപേരുർ: പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി.ആർ.ഡി.എസ്) ആഭിമുഖ്യത്തിൽ നടക്കുന്ന അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 168-ാമത് വാർഷിക പരിപാടികളോടനുബന്ധിച്ച് സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ആത്മീയ സമ്മേളനം നടന്നു. ഗുരുകുല ശ്രേഷ്ഠൻ ഇ.റ്റി.രാമൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ ഉപദേഷ്ടാവും ഹൈകൗൺസിൽ അംഗവുമായ സി.കെ.ഞ്ഞാനശീലൻ, മേഖലാ ഉപദേഷ്ടാവ് എസ്. ജ്ഞാനസുന്ദരം, ശാഖാ ഉപദേഷ്ടാവ് എ.ശശി ദാസൻ എന്നിവർ ആത്മീയ പ്രഭാഷണങ്ങൾ നടത്തി. ഉപദേഷ്ടാ സമിതി സെക്രട്ടറി പി. ദയാനന്ദൻ സ്വാഗതവും മേഖലാ ഉപദേഷ്ടാവ് എം.കെ.വിജയൻ നന്ദിയും പറഞ്ഞു.
Advertisements