ന്യൂസ് ഡെസ്ക് : മിൽമയിൽ ജോലി നോക്കുന്നവരാണോ നിങ്ങൾ . ഇതാ പി.എസ്.സി പരീക്ഷയില്ലാതെ തന്നെ കേരള സര്‍ക്കാര്‍ സ്ഥാപനമായ മില്‍മയില്‍ ജോലി നേടാന്‍ അവസരം. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് (മില്‍മ) ഇപ്പോള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പോസ്റ്റിലേക്ക് താല്‍ക്കാലിക റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 7 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മില്‍മയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പോസ്റ്റില്‍ താല്‍ക്കാലിക നിയമനം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) പോസ്റ്റുകളില്‍ നിയമനം നടക്കും.
പ്രായപരിധി
40 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റന്റ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍)
ബി.ടെക് (മെക്കാനിക്കല്‍ എഞ്ചിനീയറിങ്) ഒരു പ്രശസ്ത സ്ഥാപനത്തില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,750 രൂപ ശമ്ബളമായി ലഭിക്കും.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://cmd.kerala.gov.in/ എന്ന ലിങ്ക് വഴി ഫീസില്ലാതെ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.