ജില്ലയിൽ വിദ്യാഭ്യസ വകുപ്പിൽ യു.പി. സ്‌കൂൾ ടീച്ചർ ടീച്ചർ പി.എസ്.സി. അഭിമുഖം

കോട്ടയം: ജില്ലയിൽ വിദ്യാഭ്യസ വകുപ്പിൽ യു.പി. സ്‌കൂൾ ടീച്ചർ ടീച്ചർ (മലയാളം മീഡിയം -കാറ്റഗറി നമ്പർ. 707/2023) തസ്തികയിലേയ്ക്ക് 2024 ഡിസംബർ 13 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസിൽ വച്ച് ജൂൺ 25,26 തീയതികളിലും ആലപ്പുഴ ജില്ലാ ഓഫീസിൽ വച്ച് 25, 26, 27 തീയതികളിലും കോട്ടയം ജില്ലാ ഓഫീസിൽ വച്ച് 25, 26, 27 തീയതികളിലും രാവിലെ 09.30 നും ഉച്ചയ്ക്ക് 12.00 മണിക്കും നടത്തും. ഇതുസംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ. പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും അസ്സൽ തിരിച്ചറിയൽ രേഖ, യോഗ്യതകൾ, വെയിറ്റേജ്, കമ്യൂണിറ്റി എന്നിവ തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങൾ, വൺടൈം വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാർഥികൾ നേരിട്ട് എത്തണം. അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ (അപ്പൻഡിസ് 28) എന്നിവ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

Advertisements

Hot Topics

Related Articles