ന്യൂസ് ഡെസ്ക് : പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിവിധ തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചു.യോഗത്തിലെ തീരുമാനം അനുസരിച്ച് ജനറല്‍ റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ 16 തസ്തികകളിലും ജില്ലാതലത്തില്‍ 9 തസ്തികകളിലും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ ഒരു തസ്തികയിലും ജില്ലാതലത്തില്‍ രണ്ട് തത്തികയിലും എൻസിഎ വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ നാല് തസ്തികയിലും ജില്ലാതലത്തില്‍ ഏഴു തസ്തികയിലും ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. 8 തസ്തികകളില്‍ സാധ്യത പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Advertisements