ത്രിമൂർത്തികൾ ഉണ്ടായിട്ടും കയ്യിലെത്തിയില്ല ; ഒടുവിൽ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കി പി എസ് ജി

മ്യൂണിക്: ലോക ഫുട്ബോളിലെ രാജാക്കൻമാരെല്ലാം ഒരുമിച്ച് അണിനിരന്നിട്ടും വർഷങ്ങളോളം കൈയെത്തി പിടിക്കാനാവാതിരുന്ന ചാമ്ബ്യൻസ് ലീഗ് കിരീടത്തിൽ ഒടുവിൽ മുത്തമിട്ട് പിഎസ്ജി.മ്യൂണിക്കില്‍ നടന്ന കിരീടപ്പോരില്‍ ഇറ്റാലിയൻ കരുത്തരായ ഇന്‍റർ മിലാനെ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് തകർത്താണ് പി എസ് ജി യൂറോപ്പിലെ രാജാക്കൻമാരായത്.
ഫ്രഞ്ച് ക്ലബിന്‍റെ കന്നി ചാമ്ബ്യൻസ് ലീഗ് കിരീടമാണിത്. തോല്‍ക്കാൻ മനസ്സിലെന്ന് ഉറക്കെ പറഞ്ഞാണ് ലൂയിസ് എൻറികെയുടെ സംഘം മോഹകപ്പില്‍ മുത്തമിട്ടത്. കളിയുടെ 12- ാം മിനുട്ടില്‍ അഷ്റഫ് ഹക്കീമിയുടെ സൂപ്പർ ഫിനിഷിലൂടെ ഗോള്‍ വേട്ട തുടങ്ങിയ പി എസ് ജി വെറും എട്ടുമിനുട്ടിനുള്ളില്‍ ലീഡ് ഇരട്ടിയാക്കി 19-കാരൻ ഡെസിറെ ഡൂയെ 20ാം മിനിറ്റില്‍ പി എസ് ജിയെ രണ്ടടി മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡില്‍ അവസാനിപ്പിച്ച പി എസ് ജിക്കെതിരെ ഇന്‍റര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയായിരുന്നു രണ്ടാം പകുതിയിലും പി എസ് ജിയുടെ സമ്ബൂര്‍ണ ആധിപത്യം.
63- മിനുട്ടില്‍ ഡൂയെയുടെ ഡബിളിലൂടെ പി എസ് ജി കന്നിക്കിരീടം ഉറപ്പിച്ചു. ചാമ്ബ്യൻസ് ലീഗ് ഫൈനലില്‍ രണ്ട് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ ഡുയെ സ്വന്തമാക്കി. 20 വയസുള്ളപ്പോള്‍ റയലിനെതിരെ ബെനഫിക്കക്കായി രണ്ട് ഗോള്‍ നേടിയ ഇതിഹാസ താരം യൂസേബിയോയുടെ റെക്കോര്‍ഡാണ് ഡൂയെ മറികടന്നത്.

Advertisements

Hot Topics

Related Articles