പയ്യോളി: കായിക കേന്ദ്രമാക്കി പയ്യോളിയെ മാറ്റാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ഡോ.പി.ടി. ഉഷ എം.പി . പെരുമാള്‍ പുരം ശിവക്ഷേത്രവും പയ്യോളി ഹൈസ്‌കൂളും തമ്മിലുള്ള വര്‍ഷങ്ങളായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് രാജ്യസഭാംഗം പി.ടി .ഉഷ എം.പി പയ്യോളിയിലെ സ്വവസതിയില്‍ അനുരഞ്ജന യോഗം വിളിച്ചുചേര്‍ത്തത്. പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ പയ്യോളി പെരുമാള്‍പുരം മൈതാനം കേന്ദ്രീകരിച്ച് ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന കാര്യം യോഗത്തില്‍ അറിയിച്ചു.
ക്ഷേത്രവും വിദ്യാലയം തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായിരുന്നു എംപിയുടെ വസതിയില്‍ ഇന്നലെ സ്ഥലം എംഎല്‍എ കാനത്തില്‍ ജമീലയുടെയും , തിക്കോടി പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ ക്ഷേത്രം ഭാരവാഹികളെയും, സ്‌കൂള്‍ പ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും ചര്‍ച്ചക്കായി വിളിച്ചത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായാല്‍ അത്യാധുനിക സംവിധാനമുള്ള സൗകര്യങ്ങള്‍ ലഭ്യമാകുന്ന തരത്തില്‍ ആധുനിക സ്റ്റേഡിയം പയ്യോളി പെരു മാള്‍ പുരം മൈതാനത്ത് ഒരുക്കാനാണ് പി.ടി.ഉഷ എം.പി ലക്ഷ്യമിടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലബാര്‍ മേഖലയിലെ തന്നെ മികച്ച സ്റ്റേഡിയമായിരിക്കും ഇത് എന്നാണ് നല്‍കുന്ന സൂചന. സ്ഥലം എംഎല്‍എയും ജനപ്രതിനിധികളും വിഷയത്തില്‍ പൂര്‍ണ്ണ പിന്തുണയും നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന തര്‍ക്കം പി.ടി. ഉഷയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പരിഹാരം കാണുമെന്ന ശുഭ സൂചന നല്‍കിയാണ് അവസാനിച്ചത്. അടുത്ത ആഴ്ചയില്‍ നടക്കുന്ന തുടര്‍ യോഗത്തില്‍ വിഷയം പരിഹരിക്കപ്പെടുകയാണെങ്കില്‍ എംപിയുടെ കോടികളുടെ വികസന പ്രവര്‍ത്തനമാണ് പെരുമാള്‍പുരം മൈതാനം കേന്ദ്രീകരിച്ച് വരാന്‍ ഒരുങ്ങുന്നത്.
യോഗത്തില്‍ ഡോക്ടര്‍ പിടി ഉഷ എം.പി, എംഎല്‍എ കാനത്തില്‍ ജമീല , തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, ക്ഷേത്രം ഭാരവാഹികള്‍, വിദ്യാലയ പ്രതിനിധികള്‍ , ജനപ്രതിനിധികള്‍ , രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.