28 ഓളം വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ കസ്റ്റഡിയിലെടുത്തു

ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 28 ഓളം വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ കസ്റ്റഡിയിലെടുത്തു. അറബിക് അധ്യാപകനായ മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി എം. ഫൈസലിനെയാണ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്.  ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ യു പി വിഭാഗം അധ്യാപകനായ പ്രതി സ്‌കൂളിലെ 28 ഓളം വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാനുള്ള ഉദ്യേശത്തോടുകൂടി ശരീരത്തില്‍ കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്. വിദ്യാര്‍ഥിനികളുടെ ബന്ധുക്കളുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 

Hot Topics

Related Articles