26 ഓളം വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ വീണ്ടും പീഡന പരാതി

ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 26 ഓളം വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ വീണ്ടും പീഡന പരാതി. അറബിക് അധ്യാപകനായ മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി എം. ഫൈസലിനെതിരെയാണ് വീണ്ടും പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്.

സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിനിയാണ് അധ്യാപകനെതിരെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ സ്‌കൂളിലെ 27 വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരെ പീഡന പരാതി നല്‍കിയത്. പരാതികള്‍ കൂടി വന്ന സാഹചര്യത്തില്‍ നിലവില്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന അധ്യാപകനെ രണ്ടു ദിവസത്തിനുള്ളില്‍ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയില്‍ വാങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ യു പി വിഭാഗം അധ്യാപകനായ പ്രതി സ്‌കൂളിലെ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാനുള്ള ഉദ്യേശത്തോടുകൂടി ശരീരത്തില്‍ കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്. വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

Hot Topics

Related Articles