വിദ്യാര്‍ഥിനികളെ സദാചാരം പഠിപ്പിക്കാന്‍ അധ്യാപകരുടെ തുറിച്ച് നോട്ടം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഫ്രഷേഴ്‌സ്ഡേക്കു ഡാന്‍സ് ചെയ്ത വിദ്യാര്‍ഥിനികള്‍ക്ക് നേരെ അധ്യാപകരുടെ സദാചാര പോലീസിങ്. ശ്രീകുമാര്‍, മഹേഷ് എന്നീ അധ്യാപകരാണ് സദാചാര പോലീസിങ് നടപടിയുമായി മുന്നോട്ട് പോയത്.

ഫ്രഷേഴ്‌സ് ഡേയുടെ ഭാഗമായി നടന്ന പരിപാടിയില്‍ വിദ്യാര്‍ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിനിടയില്‍ രോഷാകുലരായെത്തിയ അധ്യാപകര്‍ വിദ്യാര്‍ഥിനികളെ തടയുകയും തുറിച്ച് നോക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റേജില്‍ കയറിയ അധ്യാപകര്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്‌തെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇത് ചോദ്യം ചെയ്ത എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എന്‍.എം ജിഫാന, പ്രസിഡന്റ് വി.വി അഭിജിത്ത് എന്നിവരെ അധ്യാപകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.

Hot Topics

Related Articles