കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിക്കാൻ ഡിസംബർ 31 വരെ വിദ്യാർത്ഥികൾക്ക് അവസരം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് വിമാനത്താവളം സന്ദർശിക്കാൻ വിദ്യാർത്ഥികൾക്ക് ഒരുക്കിയ അവസരം ഡിസംബർ 31 വരെ നീട്ടി.

വിദ്യാർഥികൾക്ക് സന്ദർശക ഗ്യാലറിയിൽ നിന്ന് വിമാനം ഇറങ്ങുന്നതും പറന്ന് ഉയരുന്നതും കാണാൻ സാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാർത്ഥികൾക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാർക്ക് 50 രൂപയും എന്ന നിരക്കിൽ തന്നെ ആയിരിക്കും തുടർന്നും പ്രവേശനം.

സന്ദർശനത്തിന് എത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പേര് രേഖപ്പെടുത്തിയ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ കത്തോട് കൂടിയാണ് വരേണ്ടത്.

സന്ദർശന സമയം രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ്.

https://chat.whatsapp.com/IjG7IPpoOPKCOWSGV7XOD6

Hot Topics

Related Articles