വിദ്യാര്‍ഥികളുടെ പരീക്ഷാപ്പേടി അകറ്റാന്‍ സ്‌മൈല്‍ 2023

ജില്ലയിലെ എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു, വി എച്ച് എസ് ഇ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്കാനുമുള്ള പഠനസഹായി പുറത്തിറക്കി. ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂര്‍ എന്നിവ ചേര്‍ന്നാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി 2022-23 ന്റെ ഭാഗമായാണ് പഠന സഹായി പുറത്തിറക്കിയത്.’സ്‌മൈല്‍ 2023′ പഠന സഹായി എന്നാണ് പദ്ധതിയുടെ പേര്.

എസ് എസ് എല്‍ സി ഹയര്‍സെക്കണ്ടറി, വി എച്ച് എസ് ഇ പരീക്ഷകള്‍ ആത്മധൈര്യത്തോടെ നേരിടുകയും ഗുണനിലവാരമുള്ള പരീക്ഷാഫലം ഉറപ്പുവരുത്തുകയുമാണ് പ്രധാന ലക്ഷ്യം. പഠനത്തില്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികളെ ആധാരമാക്കി വളരെ ലളിതമായ ഭാഷയില്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലാണ് പഠനസഹായി തയ്യാറാക്കിയത്. എസ് എസ് എല്‍ സി പഠനസഹായിയില്‍ ഐ ടി ഒഴികെയുള്ള എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹയര്‍സെക്കണ്ടറിയില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്സ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിലെ വിവിധ അധ്യാപകര്‍ ചേര്‍ന്ന് ശാസ്ത്രീയമായാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്. ക്രിസ്മസ് അവധി കഴിഞ്ഞാല്‍ സ്‌കൂളുകള്‍ക്ക് ഇവയുടെ കോപ്പി ലഭ്യമാക്കും. തുടര്‍ന്ന് ഫെബ്രുവരി ഒന്ന് മുതല്‍ മോഡല്‍ പരീക്ഷകളും നടത്തും. സ്‌കൂളുകള്‍ പഠനസഹായി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മോണിറ്ററിംഗ് ടീം രൂപീകരികരിക്കും. പഠനസഹായിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു.

Hot Topics

Related Articles