മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കും : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

അടൂര്‍ :
നിയോജക മണ്ഡലത്തിലെ അമൃത് 2.0 പദ്ധതി നിര്‍വഹണ ഉദ്ഘാടനം കേരളനിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് വലിയ തോതില്‍ പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടെന്നും ശാശ്വത പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം എന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. 125 കിലോ മീറ്റര്‍ ദൂരം വിതരണശൃംഖല സ്ഥാപിക്കുന്നതും, 2000 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതുമായ പ്രവൃത്തിക്കാണ് തുടക്കം കുറിച്ചത്.

Advertisements

ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.48 കിലോ മീറ്റര്‍ വിതരണ ശൃംഖലയും 2800 ഗാര്‍ഹിക കുടിവെള്ള കണക്ഷനും 7.30 കിലോ മീറ്റര്‍ പമ്പിംഗ്, കൈമലപ്പാറയില്‍ അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണി എന്നിവയാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായിരുന്നു. ആര്‍.തുളസീധരന്‍പിള്ള, ഡി.സജി, അജി പാണ്ടിക്കുടി, ബീനാ ബാബു, അപ്‌സര സനല്‍, ബിന്ദു, കെ. മഹേഷ്‌കുമാര്‍, ലാലി സജി, അനു വസന്തന്‍, രമേശ് വരിക്കോലില്‍, രജനി രമേശ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Hot Topics

Related Articles