തിരുവല്ല :
തിരുവല്ല ജെ സി ഐ നേതൃത്വത്തിൽ സെൻറ്. മേരീസ് വുമൺസ് കോളേജിൽ വനിതാ ദിനത്തോടനുബന്ധിച്ച് ഷിറോസ് ഡേ ആചരിച്ചു. യോഗത്തിൻ്റെ അധ്യക്ഷ വനിതാ ജെ സി ചെയർപേഴ്സൺ ഡോക്ടർ ദിവ്യ തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരളാ വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു . മോട്ടിവേഷൻ സ്പീക്കർ മെർലിൻ റ്റി മാത്യു ക്ലാസിനു നേതൃത്വം നൽകി. ജെ സി ഐ പ്രസിഡന്റ് ജിതിൻ കല്ലാകുന്നേൽ പുഷ്പവൃഷ്ടി അവാർഡ് കോളേജ് വൈസ് പ്രിൻസിപ്പാൽ ഡോ. സീമാ പണിക്കർക്കും വുമൺ ഓഫ് വർത്ത് അവാർഡ് പ്രിൻസിപ്പാൾ ഡോ. മനു ഉമ്മൻ ഏറ്റുവാങ്ങി. ജെസി വൈസ് പ്രസിഡന്റ് ജെറി ജോഷി, പ്രോഗ്രാം ഡയറക്ടർ കുര്യൻ ചെറിയാൻ, ജെ സി സെക്രട്ടറി ലിബിൻ മാത്യു, മനോജ് കുമാർ,
മോജി സഖറിയ, പ്രൊഫ. സിനി ആനി ഏബ്രഹാം, ജിഷാ നിബു, ജിജാ റേച്ചൽ ഇടുക്കള, അഞ്ജലി വി എന്നിവർ പ്രസംഗിച്ചു.
തിരുവല്ല ജെ സി ഐ ഷിറോസ് ഡേ ആചരിച്ചു

Advertisements