അടൂർ : ജനറൽ ആശുപത്രിൽ സഹായിക്കാനാരുമില്ലാതെ ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന നാല് മക്കളുടെ മാതാവ് ആനന്ദപ്പള്ളി ലക്ഷ്മി വിലാസത്തിൽ ലക്ഷ്മിക്കുട്ടി (76)യെ മെഡിക്കൽ സൂപ്രണ്ട് ഡോ. മണികണ്ഠൻ്റെ അഭ്യർത്ഥനയെ തുടർന്ന് അടൂർ മഹാത്മ ജന സേവന കേന്ദ്രം ഏറ്റെടുത്തു. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചതായും മൂന്ന് ആൺമക്കളും ഒരു മകളും തനിക്ക് ഉണ്ടെന്നും ആരും തന്നെ സഹായിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.
മഹാത്മ ജനസേവന കേന്ദ്രം ഭാരവാഹികളായ പ്രീത ജോൺ, മഞ്ജുഷ വിനോദ് പ്രവർത്തകരായ വിനോദ് ആർ, അമൽ രാജ് എന്നിവർ ആശുപത്രിയിൽ എത്തിയാണ് ഏറ്റെടുത്തത്.
ഇവർക്ക് ആവശ്യമായ സംരക്ഷണവും, നിയമ സഹായവും ഉറപ്പാക്കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു