തിരുവല്ല : സാമൂഹ്യ നീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെയും ഓർഫനേജ് അസോസിയേഷൻ്റെയും സഹകരണത്തോടെ മദർ തെരേസ ജന്മദിനാചരണം പത്തനംതിട്ട ജില്ലയിൽ നടത്തി. മല്ലപ്പള്ളി കുന്നന്താനം പ്രൊവിഡൻസ് ഹോമിൽ വെച്ചു നടന്ന ദിനാചരണം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി രാജപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗം സി കെ ലതാകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷംല ബീഗം ജെ സ്വാഗതം ആശംസിച്ചു. റവ. ബർസ്കീപ്പ റമ്പാൻ, ദിനാചരണ സന്ദേശം നൽകി . സിസ്റ്റർ റോസിലി, രാജേഷ് തിരുവല്ല, പി എച്ച് അബൂബക്കർ, ഫാദർ ജോജി മാത്യു തോമസ്, ധന്യ മോൾ ലാലി, മീന ഒ എസ് എന്നിവർ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരുടെ കലാ പരിപാടികളും നടന്നു.