തിരുവല്ല : മുഖ്യമന്ത്രി പിണറായി വിജയൻ ഇടതു മുന്നണി എംഎൽഎ മാരുടെ പിന്തുണ നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രാജിവെയ്ക്കണമെന്ന് അഡ്വ. വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു. യുഡിഎഫ് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിൽ മുങ്ങിക്കുളിച്ചു മാഫിയ വലയത്തിൽ അകപ്പെട്ട മുഖ്യമന്ത്രി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ജോസഫ് എം പുതുശ്ശേരി, അഡ്വ. റെജി തോമസ്, വർഗീസ് ജോൺ, അഡ്വ. പി ജി പ്രസന്നകുമാർ, പി എ അനീർ, എബി മേക്കരിങ്ങാട്ട്, ആർ. ജയകുമാർ, ബിജു ലങ്കാഗിരി, ആർ. മധുസൂദനൻ നായർ, ഷിബു പുതുക്കേരിൽ, പ്രദീപ് നെടുമ്പ്രം, ബിനു കുരുവിള, കെ ജെ മാത്യു, അഡ്വ. സാം പട്ടേരി, റെജി പണിക്കമുറി, സുനിൽ കുമാർ
ഇലഞ്ഞിമൂട്ടിൽ, കെ പി കൊന്താലം, വി ആർ രാജേഷ്, സാറാമ്മ ഫ്രാൻസിസ്, സണ്ണി മനയ്ക്കൽ, ജോസ് പഴയിടം, രാജേഷ് മലയിൽ, മാത്യൂസ് ചാലക്കുഴി, ബിജു അലക്സ്, ഫിലിപ്പ് ജോർജ്, മാത്യു മുളമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.