മൂന്നു ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ കനത്ത മഴ: ജാഗ്രത നിർദേശം: കോന്നി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ട :
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരെ ലഭിക്കുന്നുണ്ട്. മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ നിലവിൽ തുറന്നിരിക്കുകയാണ്. പമ്പാ നദിയിലെ ജലനിരപ്പ് ഇതുമൂലം നേരിയ തോതിൽ (പരമാവധി 10 cm) ഉയരും.
കഴിഞ്ഞ ദിവസം ഉൾവനത്തിൽ രണ്ടു ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഇന്ന് സീതത്തോട് പഞ്ചായത്തിൽ മണ്ണിടിച്ചിൽ സംഭവിച്ചു.

Advertisements

പരിസരപ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിൽ മാറ്റി പാർപ്പിച്ചിട്ടുണ്ട്. റോഡ് ഗതാഗത തടസ്സം നീക്കുവാൻ നടപടികൾ സ്വീകരിക്കുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം എന്നഭ്യർത്ഥിക്കുന്നു. ഗവിയിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ നിരോധിച്ചിരിക്കുകയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നു ഇനിയുള്ള 24 മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ ഇടയുള്ളതായി കാലാവസ്ഥാ പ്രവചന സൂചികകൾ കാട്ടുന്നു.
ഇതും മണ്ണിടിച്ചിൽ സാധ്യതാമേഖലകൾ കൂടുതലുള്ളതിനാലും സെപ്റ്റംബർ 4 (ഇന്ന്) കോന്നി താലൂക്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു. മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകുന്നതല്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.