പെരിങ്ങര ഗ്രാമ പഞ്ചായത്ത് : ‘ആരവം 2025’ അങ്കണവാടി കലോത്സവം നടത്തി

തിരുവല്ല :
പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റയും ഐ സി ഡി എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അങ്കണവാടി കലോത്സവം ‘ആരവം 2025’ പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ റിക്കു മോനി വർഗ്ഗീസ്, ജയ എബ്രഹാം, വിഷ്ണു നമ്പൂതിരി, അംഗങ്ങളായ എം സി ഷൈജു, ശാന്തമ്മ ആർ നായർ, ശാർമിള സുനിൽ, മാത്തൻ ജോസഫ് , എസ് സനിൽ കുമാരി , അശ്വതി രാമചന്ദ്രൻ , സുഭദ്രാ രാജൻ, ചന്ദ്രു എസ്സ് കുമാർ , ഐ സി ഡി എസ് സൂപ്പർവൈസർ എസ്. റീന എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles