തിരുവല്ല : കുറ്റൂർ പഞ്ചായത്തിൽ എസ്. എസ്. എൽ. സി, ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുവാൻ യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രേഷ്മ രാജേശ്വരി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, കെ. എസ്. യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിനീഷ് തോമസ്, അശോക് കുമാർ, മോൻസി വെൺപാല, ആശിഷ് ഇളകുറ്റൂർ, ജോഫിൻ ജേക്കബ്, അനിത സുധീഷ് എന്നിവർ പ്രസംഗിച്ചു.