തിരുവല്ല :
ബാലവേലയ്ക്ക് കൊണ്ടുവന്ന പതിനാലുകാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങിയെന്ന് പരാതി. ഹൈദരാബാദിൽ ജോലിയെടുത്ത പണം ചോദിച്ചപ്പോൾ തിരുവല്ലയിൽ ഇറക്കിവിടുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. പതിനാലുകാരനെ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറി. ഹൈദരാബാദ് സ്വദേശിയായ പതിനാലുകാരനെയാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ആർ പി എഫ് ആണ് റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ബാലവേലയ്ക്കായി കുട്ടിയെ കൊണ്ടുവന്നയാൾക്കായി തിരച്ചിൽ തുടരുന്നു.
Advertisements