തിരുവല്ല : അന്തരിച്ച നിരണം പഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഐ എം നിരണം ലോക്കൽ കമ്മറ്റി അംഗവുമായ കൂറ്റുനടയിൽ ദേവീപ്രസാദം വീട്ടിൽ ലതാ പ്രസാദ് (56) ൻ്റെ മൃതദേഹം 9ന് (വെള്ളിയാഴ്ച) വൈകിട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം രാവിലെ 8 മണിയോടെ വിലാപയാത്രയായി നാട്ടിലേക്ക് കൊണ്ടുപോകും.
തുടർന്ന് മൂന്ന് സ്ഥലങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും. 9 മണിയ്ക്ക് നിരണം പഞ്ചായത്തു മുക്കിലെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിലും 10.30 ന് പഞ്ചായത്താഫീസിലും 11.30 ന് നിരണം സെൻ്റ് മേരീസ് വലിയപള്ളി ആഡിറ്റോറിയത്തിലുമാണ് പൊതുദർശനത്തിന് വയ്ക്കുന്നത്. വൈകിട്ട് 3.30ന് വീട്ടിലെത്തി നാലു മണിയോടെ സംസ്ക്കാരം നടത്തും.