വയനാട് പ്രകൃതിദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്ക് സംരക്ഷണമൊരുക്കാൻ സന്നദ്ധത അറിയിച്ച് അടൂർ മഹാത്മ ജനസേവന കേന്ദ്രം

അടൂർ : ദുരന്തമുഖത്ത് രാജ്യവും, ജനതയും ഒറ്റക്കെട്ടായി മനുഷ്യ ജീവനുകൾക്കായി തെരയുമ്പോൾ, കണ്ടെത്തുന്നവരുടെ പുനരധിവാസം ഒരു വെല്ലുവിളിയായി മാറാനിടയുള്ള സാഹചര്യത്തെ കണക്കിലെടുത്താണ് അടൂർ മഹാത്മ ജനസേവന കേന്ദ്രം ഇങ്ങനെയൊരു തീരുമാനമെടുത്തത്. മക്കളും ബന്ധുക്കളും നഷ്ടപ്പെട്ട വയോവൃദ്ധർക്ക് പരിചരണവും, സംരക്ഷണവുമാണ് ആവശ്യം. അങ്ങനെയുള്ളവരെ കണ്ടെത്തി ഏല്പിച്ചാൽ അവരെ താമസിപ്പിക്കുവാനും, പരിചരിക്കുവാനും ആവശ്യമായ ക്രമീകരണങ്ങൾ മഹാത്മ ജനസേവന കേന്ദ്രം തയ്യാറാക്കിയിരിക്കുന്നു.

Advertisements

രോഗാതുരരും, കിടപ്പു രോഗികളും, യാചകരും ഉൾപ്പെടെ സംരക്ഷണം ആവശ്യമായ ആരെയും കേന്ദ്രം ഏറ്റെടുക്കും. അർഹമായവരെ കണ്ടെത്തി സർക്കാർ അതോറിറ്റികൾ, സാമൂഹ്യനീതി വകുപ്പ് എന്നീ വഴികളിലൂടെയായിരിക്കും ആളുകളെ ഏറ്റെടുക്കുക.
ആളുകളെ ഏറ്റെടുത്ത് സംരക്ഷണം നൽകാനുള്ള സന്നദ്ധത പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ ഷംല ബീഗത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദുരന്തമുഖത്ത് ദയനീയമായ അവസ്ഥയിൽ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ അറിയിക്കുവാനായി 8606207770 എന്ന നമ്പരിൽ സന്ദേശം അയക്കാവുന്നതാണ്. വിവരം ലഭിക്കുന്ന മുറയ്ക്ക് മഹാത്മയുടെ പ്രവർത്തകർ സാമൂഹ്യനീതി വകുപ്പിൻ്റെ സഹായത്തോടെ സ്ഥലത്തെത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.