ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം നാളെ തിരുവല്ലയിൽ : ഉച്ചയ്ക്ക് രണ്ടു മണിയോടെ പൊതുദർശനം

തിരുവല്ല :
ജനനായകൻ ഉമ്മൻചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ ഒരുങ്ങി തിരുവല്ലയും. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് കടന്നുവരുന്ന വിലാപയാത്രയിലാണ് തിരുവല്ലയിലെ നാട്ടുകാർ തങ്ങളുടെ പ്രിയ നായകന് അന്തിമോപചാരം അർപ്പിക്കുക. ഭൗതീക ശരീരം 19 ന് (നാളെ) 2 മണിയോടെ തിരുവല്ല കെ എസ് ആർ ടി സി ജംഗ്ഷനിൽ എത്തി ചേരും. ഇതിനോടനുബന്ധിച്ചു നടത്തേണ്ട ഒരുക്കങ്ങൾ പത്തനംതിട്ട എസ് പി സ്വപ്നൽ മധുഘർ മഹാജൻ ഐപിഎസ് , ഡിവൈഎസ്പി ആഷാദ് എസ്സ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മുൻ നഗരസഭ ചെയർമാൻ ആർ ജയകുമാർ, അഡ്വ. സതീഷ് ചാത്തങ്കേരി, റോജി കാട്ടാശേരി, സെബാസ്റ്റ്യൻ കാടുവെട്ടൂർ, ബെന്നി സ്കറിയ, എ ജി ജയദേവൻ തുടങ്ങിയവർ വിലയിരുത്തി.

Advertisements

Hot Topics

Related Articles