പത്തനംതിട്ട : എ ഐ ക്യാമറ അഴിമതി ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ നേതൃത്വത്തിൽ നടത്തിയ കൊള്ളകളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എം എം നസീർ പറഞ്ഞു. ഡിസിസി ഭാരവാഹികൾ, പുതുതായി നിയമിതരാമായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ സംയുക്ത യോഗം പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി മുഖമുദ്രയാക്കി ഭരിക്കുന്ന സംസ്ഥാന സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുകയും നിയമസഭയ്ക്ക് അകത്തും പുറത്തും അതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കളെ കേസുകൾ ചമച്ച് നിശബ്ദരാക്കാമെന്ന പിണറായി വിജയന്റെ ആഗ്രഹം മലർപ്പൊടിക്കാരന്റെ ഒരിക്കലും സഫലമാകാത്ത സുന്ദര സ്വപ്നമായി അവശേഷിക്കുമെന്ന് എം എം നസീർ പറഞ്ഞു. സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരാണ് കേരളത്തിൽ ഭരണം നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുമ്പൊരിക്കലുമില്ലാത്ത വിധം വിലക്കയറ്റം മൂലം ജനജീവിതം ദുഃസഹമായിരിക്കുകയാണെന്നും ഈ സർക്കാരിനെതിരായ ജനരോക്ഷം കേരളത്തിലെമ്പാടും
ശക്തമായിരിക്കുകയാണെന്നും അഡ്വ. എം എം നസീർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി ജെ കുര്യൻ, ആന്റോ ആന്റണി എംപി, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ ഡിസിസി പ്രസിഡന്റ് കെ. ശിവദാസൻ നായർ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, പന്തളം സുധാകരൻ, ജോർജ് മാമ്മൻ കൊണ്ടൂർ, എ. ഷംസുദ്ദീൻ, എൻ. ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, ഡി. എൻ ത്രിദീപ്, വിനീത അനിൽ എന്നിവർ പ്രസംഗിച്ചു.
പുതുതായി നിയമിതരായ ബ്ലോക്ക് പ്രസന്റുമാരെ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി ജെ കുര്യൻ ആദരിച്ചു. മഴക്കാലമായതോടെ ജില്ലയിൽ പടർന്നിരിക്കുന്ന ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തണമെന്നും യോഗം ഒരു പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോടും ആരോഗ്യ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു.