ഒരു ദിനം ഒന്നിച്ച് : അടൂര്‍ ജനറല്‍ ആശുപത്രി അഗതികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

അടൂര്‍ : ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെ വയോജനങ്ങള്‍ക്കും അഗതികള്‍ക്കുമായി മാനസിക ആരോഗ്യ ചികിത്സാ വിഭാഗം മെഡിക്കല്‍ ക്യാമ്പ് നടത്തി.
നഗരസഭാ കൗണ്‍സിലര്‍ ശ്രീലക്ഷ്മി ബിനു അദ്ധ്യക്ഷത വഹിച്ച യോഗം ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠന്‍ ജെ ഉദ്ഘാടനം ചെയ്തു. മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഷ. എ. എന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സ് നാന്‍സി എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. നയന മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വയോജനങ്ങളെ ആദരിക്കല്‍, കലാപരിപാടികള്‍, സമ്മാനദാനം എന്നിവയും ക്യാമ്പിനോട് അനുബന്ധിച്ച് ആശുപത്രി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.