തിരുവല്ല : കറൻസി ശേഖരണത്തിലൂടെ റെക്കോർഡ് സ്വന്തമാക്കി അഭിമാനമായി മാറുകയാണ് പത്തനംതിട്ട സ്വദേശിയായ ഡോക്ടർ. യൂണിവേഴ്സൽ റെക്കോർഡ് ഫോറമിൽ നിന്ന് കറൻസി ശേഖരണത്തിൽ റെക്കോർഡ് സ്വന്തമാക്കി പത്തനംതിട്ട മല്ലപ്പള്ളി പുതുശ്ശേരി സൗത്ത് കുമ്പൻകുഴിയിൽ വീട്ടില്‍ ആല്‍ബര്‍ട്ട് കെ തോമസാണ് ലോകലോകമെമ്പാടുമുള്ള കിളികളുടെ ചിത്രമുള്ള കറന്‍സികൾ ശേഖരിച്ച് ദേശീയ റെക്കോർഡ് നേടി നാടിന് അഭിമാനമായി മാറിയത്.
ലോകമെമ്പാടുമുള്ള 65 രാജ്യങ്ങളുടെ (845) കിളികളുടെ ചിത്രമുള്ള കറന്‍സികൾ ശേഖരിച്ചാണ് ആല്‍ബര്‍ട്ട് റെക്കോർഡ് സ്വന്തമാക്കിയത്. തിരുവനന്തപുരം ഫിലാറ്റലിക് ന്യൂമിസ്മാറ്റിക് അസോസിയേഷനിൽ നിന്ന് ഡോ. എം ജി ശശിഭൂഷന്‍ റെക്കോര്‍ഡ് കൈമാറി. ചടങ്ങിൽ പ്രസിഡന്റ് വേണു, സെക്രട്ടറി മഞ്ജിത് എന്നിവര്‍ പങ്കെടുത്തു. 5-ാം ക്ലാസ്സില്‍ പടിക്കുമ്പോൾ കറൻസി ശേഖരണം ആരംഭിച്ച ആല്‍ബര്‍ട്ട് കെ തോമസ് 30 വർഷം ആയി കറന്‍സി ശേഖരണം തുടരുകയാണ്. 2023 സെപ്റ്റംബറിലാണ് റെക്കോര്‍ഡിനായി അപേക്ഷിച്ചത്. 2024 ഫെബ്രുവരിയിൽ അംഗീകാരം ലഭിച്ചു. കറൻസി കൂടാതെ നാണയങ്ങളുടെയും, സ്റ്റാമ്പുകളുടെയും, പോസ്റ്റ്കാര്ഡിന്റെയും വലിയ ശേഖരണവും ആല്‍ബര്‍ട്ടിന്റെ കൈവശം ഉണ്ട്. മല്ലപ്പള്ളി താലൂക്ക് ഹോസ്പിറ്റലിലെ താല്‍ക്കാലിക ഫിസിയോതെറാപ്പിസ്റ്റും, പുതുശ്ശേരിയില്‍ ഫിസിയോ ഫോര്‍ ലൈഫ് എന്ന ക്ലിനിക്ക് ഉടയുമാണ് ആൽബർട്ട് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ തലമുറയ്ക്ക് കറൻസികളെ സംബന്ധിച്ച് അവബോധം ഉണ്ടാക്കുവാനും അവരെ പഠിപ്പിക്കുവാനും ശേഖരിക്കാനുള്ള രീതികള്‍ പകര്‍ന്ന് കൊടുക്കുകയുമാണ് തൻ്റെ ലക്ഷ്യമെന്ന് ആൽബർട്ട് പറയുന്നു. കറൻസി ശേഖരണം ഏറെ ഇഷ്ടപ്പെടുന്ന ആൽബർട്ടിന് തുടക്കം മുതൽ പിന്തുണയുമായി അച്ഛൻ കെ റ്റി തോമസും, അമ്മ ഏലിയാമ്മ തോമസും ഒപ്പമുണ്ട്. ഭാര്യ ബിൻസി ഗ്രേസ് വർഗീസ്, മക്കളായ എയ്ഡൻ , ആൻഡ്രിയ എന്നിവരും പൂർണ്ണ പിന്തുണയുമായി ആൽബർട്ടിൻ്റെ കൂടെയുണ്ട്.