അടൂര്‍ : താലൂക്കിലെ അഭ്യസ്തവിദ്യരായ യുവതി, യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിനായി അടൂര്‍ റവന്യു ടവറില്‍ മിനി തൊഴില്‍ മേള സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തില്‍ അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച തൊഴില്‍ മേളയുടെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എല്‍.ജെ. റോസ് മേരി, വി ജി ഓഫീസര്‍ ജെ.എഫ്.
സലിം, മല്ലപ്പള്ളി എംപ്ലോയ്‌മെന്റ് ഓഫീസര്‍ എ. ഷീജ, അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി. രാജീവ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലും പുറത്തുമുള്ള സ്വകാര്യമേഖലയിലെ നിരവധി ഉദ്യോഗദായകര്‍ വിവിധ മേഖലകളിലെ വ്യത്യസ്തങ്ങളായ തസ്തികകളില്‍ 820 ഒഴിവുകള്‍ക്ക് അഭിമുഖം നടത്തി. 700 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു. 615 ഉദ്യോഗാര്‍ഥികള്‍ പ്രാഥമികമായി തെരഞ്ഞെടുക്കപ്പെടുകയും 182 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കുകയും ചെയ്തു.