ലഹരിയ്‌ക്കെതിരെ ഒരു മരം പദ്ധതി : ജില്ലാതല ഉദ്ഘാടനം നാളെ

പത്തനംതിട്ട : വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍കരണത്തിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ കേരള എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുമായി സഹകരിച്ച് ലഹരിക്കെതിരെ ഒരു മരം പദ്ധതി നടത്തും. എല്ലാ സ്‌കൂളുകളിലും ഒരു വൃക്ഷതൈ നട്ട് സ്‌കൂളുകളിലെ വിമുക്തി ക്ലബ്, എസ്പിസി എന്നിവരുടെ മേല്‍നോട്ടത്തില്‍ പരിപാലിക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5 ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂളില്‍ നടക്കും.

Advertisements

Hot Topics

Related Articles