പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിന്റെ സൃഷ്ടി ഓൺലൈൻ മീഡിയ അവാർഡ് ജാഗ്രതാ ന്യൂസ് ലൈവിന് : ദേശാഭിമാനി റിപ്പോർട്ടർ മനാഫ് മികച്ച റിപ്പോർട്ടർ : മലയാള മനോരമയുടെ ഗിബി സാമിന് ഫോട്ടോഗ്രാഫി പുരസ്കാരം

കോട്ടയം : പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിന്റെ സൃഷ്ടി ഓൺലൈൻ മാധ്യമപുരസ്കാരം ജാഗ്രത ന്യൂസ് ലൈവിന്. സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന  “സൃഷ്ടി 2022 “- എട്ടാമത്  അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനത്തിന്റെ ഭാഗമായി നടത്തിയ പ്രസ്സ് ഫോട്ടോഗ്രഫി ഓൺലൈൻ മാധ്യമ അവാർഡുകളാണ് പ്രഖ്യാപിച്ചത്.

Advertisements

സൃഷ്ടി ഓൺലൈൻ മീഡിയാ അവാർഡ്
ജാഗ്രതാ ന്യൂസ് ലൈവ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൃഷ്ടി പ്രസ് റിപ്പോർട്ട് അവാർഡ്
ദേശാഭിമാനി ദിനപത്രത്തിന്റെ കോട്ടയം ബ്യൂറോയിലെ ഏരിയ റിപ്പോർട്ടർ മനാഫ് എ. എസ് ഒന്നാം സമ്മാനമായ 10000 രൂപയ്ക്കും പ്രശസ്തിപത്രത്തിനും  അർഹനായി. രണ്ടാം സമ്മാനമായ അയ്യായിരം രൂപയും പ്രശസ്തിപത്രവും  മാതൃഭൂമി   ദിനപത്രത്തിലെ സീനിയർ ന്യൂസ് റിപ്പോർട്ടർ ഹരി ആർ പിഷാരടിക്കാണ്.

സൃഷ്ടി പ്രസ് ഫോട്ടോഗ്രഫി അവാർഡ്
മലയാള മനോരമ ദിനപത്രത്തിലെ ന്യൂസ് ഫോട്ടോഗ്രാഫർ ഗിബി സാം പ്രസ് ഫോട്ടോഗ്രഫി മത്സരത്തിലെ
ഒന്നാം സമ്മാനമായ 10000 രൂപയ്ക്കും പ്രശസ്തിപത്രത്തിനും  അർഹനായി.രണ്ടാം സമ്മാനമായ അയ്യായിരം രൂപയും പ്രശസ്തിപത്രവും  മാതൃഭൂമി ദിനപത്രത്തിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ ഈ.വി. രാഗേഷിനാണ്.

സൃഷ്ടി വിഷ്വൽ മീഡിയാ അവാർഡ്
ഏഷ്യാനെറ്റ് കേബിൾ വിഷൻ(ACV)

ഏപ്രിൽ 29 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന നക്ഷത്ര ടെക്നോ കൾച്ചറൽ ഫെസ്റ്റിന്റെ നാഷണൽ ഇന്റഗ്രെഷൻ അവാർഡ് ദാന ചടങ്ങിൽ സൃഷ്ടി പ്രസ് വാർഡുകൾ സമ്മാനിക്കുന്നതാണ്.

Hot Topics

Related Articles