പത്തനംതിട്ട : നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ ചെമ്പനോലി തകിടിയിൽ വീട്ടിൽ കിട്ടന്റെ മകൻ മിഠായി മണി എന്ന് വിളിക്കുന്ന മണിയപ്പനാണ് അറസ്റ്റിലായത്. ഇന്നലെ റാന്നി ഇട്ടിയപ്പാറയിൽ വെച്ച് റാന്നി എസ് ഐ അനീഷാണ് ഇയാളെ പിടികൂടി വെച്ചൂച്ചിറ പോലീസിന് കൈമാറിയത്. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ 2019 ൽ രജിസ്റ്റർ ചെയ്ത കേസിൽ പത്തനംതിട്ട സെഷൻസ് കോടതിയുടെ വാറന്റിലാണ് അറസ്റ്റ്. ഇയാൾ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലെ 17 കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Advertisements