മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി സന്ദീപ് അന്തരിച്ചു

അടൂർ : സംരക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമില്ലാത്ത അവസ്ഥയിൽ ആലപ്പുഴ ജില്ലാ കളക്ടർ ഇടപെട്ട് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ അഭയമൊരുക്കിയ മാവേലിക്കര കുറത്തികാട്, ഉമർനാട് വടുതലപ്പറമ്പിൽ സന്ദീപ് (48) ഹൃദയാഘാതത്തെതുടർന്ന് മരണപ്പെട്ടു. 2016- ജൂലൈ മാസത്തിലാണ് ഇദ്ദേഹത്തെ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്ന അവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സകൾക്ക് വിധേയമാക്കിയ ശേഷമാണ് പുനരധിവസിപ്പിച്ചിരുന്നത്.

Advertisements

നാടൻ പാട്ട് കലാകാരനായിരുന്ന സന്ദീപ് മഹാത്മ ജനസേവനകേന്ദ്രത്തിന്റെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ ഏറെ ജനശ്രദ്ധ നേടിയ ആളാണ്.
രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പേ മരണപ്പെട്ടിരുന്നു. മൃതശരീരം അടൂർ മൗണ്ട്‌സിയോൺ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കൾ ആരെങ്കിലും എത്തിയാൽ സംസ്‌ക്കാര ചടങ്ങുകൾക്കായി വിട്ടുനൽകുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ : 04734 – 299900.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.