അടൂര്‍ ഗവ. ആശുപത്രിയില്‍ വീല്‍ചെയറില്ലാതെ രോഗി തറയിലിരുന്ന സംഭവം; ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് കോണ്ഡഗ്രസ്

അടൂര്‍ : ഗവ.ജനറല്‍ ആശുപത്രിയില്‍ രോഗി വീല്‍ചെയര്‍ ലഭിക്കാതെ തറയില്‍ കാത്തിരുന്ന സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗനെ ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന്റെ നേതൃത്വത്തിലാണ് ഉപരോധിച്ചത്. ഉപരോധം നടത്തിയ പ്രവര്‍ത്തകരെ അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട്, സലാവുദ്ദീന്‍, അംജത് അടൂര്‍, ബിജു ചാങ്കൂര്‍, എബി തോമസ്, ഗോപിനാഥ്, നെസ്മല്‍ കാവിളയില്‍, ഷിബു ബേബി എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. അറസ്റ്റുചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Advertisements

കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വയോധികനായ രോഗി വീല്‍ച്ചെയറില്ലാത്തതുകാരണം അരമണിക്കൂറോളം തറയില്‍ ഇരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. സമരംനടന്ന ദിവസം രാവിലെയും വീല്‍ചെയര്‍ ഇല്ലായ്മ രോഗികള്‍ക്ക് പ്രയാസമുണ്ടാക്കി. എന്നാല്‍, ആവശ്യത്തിന് വീല്‍ചെയറും സ്‌ട്രെച്ചറും ആശുപത്രിയിലുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം ഒന്നായിട്ടും ട്രോമാ കെയര്‍ സംവിധാനം തുടങ്ങാത്തതിലുമുള്ള പ്രതിഷേധവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ അറിയിച്ചു.

Hot Topics

Related Articles