ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മാണം : ജൂലൈ ഒന്നിനകം സര്‍വേ ജോലികള്‍ പൂര്‍ത്തിയാകും

അടൂർ :
ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സര്‍വേ ജോലികള്‍, കല്ലുകള്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ എന്നിവ ജൂലൈ ഒന്നിന് മുന്‍പായി പൂര്‍ത്തിയാക്കും. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മാണമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ആവശ്യാനുസരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

Advertisements

കെ.ആര്‍.എഫ്.ബി. ചീഫ് എഞ്ചിനീയര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് ബോദ്ധ്യപ്പെടുന്നതിനും തീരുമാനമായി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴംകുളം- കൈപ്പട്ടൂര്‍ റോഡു നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
ഡെപ്യൂട്ടി സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, കെ.ആര്‍.എഫ്.ബി. പ്രോജക്ട് ഡയറക്ടര്‍ അശോക്കുമാര്‍, കെ.ആര്‍.എഫ്.ബി. പദ്ധതി ടീം ലീഡര്‍ പി.ആര്‍. മഞ്ജുഷ, എക്‌സി. എഞ്ചിനീയര്‍ ദീപ, മറ്റ് ഉന്നതതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles