കുടുംബശ്രീയുടെ മാ കെയർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

അടൂർ :
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളിൽ മാ കെയർ പദ്ധതിക്ക് തുടക്കമായി. കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്‌കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിട്ടറി നാപ്‌കിനുകൾ എന്നിവ ലഭ്യമാക്കുന്നതിന് സ്‌കൂൾ കോമ്പൗണ്ടിൽ തന്നെ കിയോസ്കുകൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്.

Advertisements

കുടുംബശ്രീ വനിതകൾക്ക് വരുമാനം ഉറപ്പാക്കുന്നതിനോടൊപ്പം ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതു കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് “മാ കെയർ’ കിയോസ്ക‌് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി വിദ്യാർഥികളും, അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് കിയോസ്കിൽ നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാനാകും. ലഘുഭക്ഷണങ്ങളും പാനീയങ്ങളും പഠന സഹായത്തിനാവശ്യമായ സ്റ്റേഷനറികളും ഉൾപ്പെടെ ലഭ്യമാക്കുന്നതു വഴി സ്കൂ‌ൾ സമയത്ത് കുട്ടികൾ പുറത്തു പോകുന്നതും ഒഴിവാക്കാനാകും. കൂടാതെ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ ആരോഗ്യകരമായ ലഘുഭക്ഷണ പാനീയങ്ങൾ ലഭിക്കുന്നതിനാൽ സ്‌കൂളിനു വെളിയിലുളള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങൾക്ക് തടയിടാനും കഴിയും. ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും പദ്ധതി നടപ്പിലാക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിയോസ്കു‌കൾ നടത്താൻ താൽപര്യമുള്ള സംരംഭകരെ സിഡിഎസിന്റെ പിന്തുണയോടെയാണ് കണ്ടെത്തുന്നത്. തിരഞ്ഞെടുക്കുന്നവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭമാതൃകയിൽ കിയോസ്ക് നടത്തുന്നതിനാവശ്യമായ പരിശീലനവും നൽകും. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ, കമ്യൂണിറ്റി എൻ്റർപ്രൈസ് ഫണ്ട്, ലിങ്കേജ് വായ്‌പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം എന്നിവ വഴിയാണ് സംരംഭം ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കുന്നത്.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില പദ്ധതി വിശദീകരണം നടത്തി. പി എച്ച്എസ്എസ് കുളനട പ്രിൻസിപ്പൽ രമാദേവി സ്വാഗതം പറഞ്ഞു. അസിസ്റ്റൻറ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ ബിന്ദുരേഖ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അനീഷ് മോൻ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിത്തിര സി ചന്ദ്രൻ, കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ആർ മോഹൻദാസ്, കുളനട പഞ്ചായത്ത് അംഗം ഷീജ മോനച്ചൻ, കുളനട സി ഡി എസ് വൈസ് ചെയർപേഴ്സൺ നിർമ്മലാ രാജീവ്, കുളനട സിഡിഎസ് മെമ്പർ സെക്രട്ടറി ചാന്ദിനി, കുളനട പി എച്ച്എസ്എസ് പിടിഎ പ്രസിഡൻറ് ജോബ് തോമസ്, കുളനട സിഡിഎസ് മെമ്പർ എസ് ലത എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles