അടൂർ:
അഗതി – അനാഥ പരിചരണം നടത്തുന്ന അടൂർ മഹാത്മ ജനസേവന കേന്ദ്രം പ്രവർത്തകർക്ക് ഓണസമ്മാനമായി ഇലക്ട്രിക് സ്കൂട്ടറുകൾ സമ്മാനിച്ചു.
ചെറിയ ഹോണറേറിയം മാത്രം കൈപ്പറ്റി സേവനം ചെയ്യുന്ന ജീവനക്കാരുടെ സാമ്പത്തിക അവസ്ഥയെ പരിഗണിച്ചാണ് ഇത്തരമൊരു ദൗത്യം സ്ഥാപന മാനേജ്‌മെൻ്റ് കമ്മിറ്റി നടപ്പാക്കുവാൻ തീരുമാനിച്ചത്. ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കേന്ദ്രം സ്വരുകൂട്ടി നീക്കിവച്ച തുക ഉപയോഗിച്ച് ഡൗൺ പേയ്മെൻ്റ് അടക്കുകയും ബാക്കി തുക തവണ വ്യവസ്ഥയിൽ ലോണെടുത്ത് സ്ഥാപനത്തിൻ്റെ സഹായത്തോടെയും ജീവനക്കാരുടെ പങ്കാളിത്തത്തോടെ അടച്ചു തീർക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്. നിലവിൽ അഞ്ച് പേർക്കാണ് വാഹനം നല്കിയത്. വാഹനത്തിൻ്റെ താക്കോൽ ദാനവും ഫ്ലാഗ് ഓഫും ജില്ലാ സാമൂഹൃനീതി വകുപ്പ് ഓഫീസർ ജെ. ഷംല ബീഗം നിർവ്വഹിച്ചു. മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ ലീഗൽ അഡ്വൈസർ അഡ്വ. മുജീബ് റഹ്മാൻ ആശംസകൾ അർപ്പിച്ചു. കേന്ദ്രം സെക്രട്ടറി പ്രീഷിൽഡ സ്വാഗതവും ട്രസ്റ്റി അക്ഷർരാജ് നന്ദിയും രേഖപ്പെടുത്തി.
മഹാത്മ ജനസേവന കേന്ദ്രം പ്രവർത്തകർക്ക് ഓണ സമ്മാനമായി സ്കൂട്ടറുകൾ നൽകി

Advertisements